അങ്കമാലി: സേവാഭാരതി പ്രവർത്തകർ സ്വകാര്യകമ്പനിയുടെ സഹകരണത്തോടെ അങ്കമാലി പൊലീസ് സ്റ്റേഷൻ അണുവിമുക്തമാക്കി. സേവാഭാരതി അങ്കമാലി ജനറൽ സെക്രട്ടറി സി.ആർ. സുധാകരൻ, കമ്പനി എറണാകുളം ബ്രാഞ്ച് മാനേജർ എസ്. ശ്രീകുമാർ, സേവാഭാരതി പ്രവർത്തകരായ കെ.വി. സഞ്ജീവ്, എ.വി. രഘുനാഥ്, സി.എൻ. ശശിധരൻ, നയൻ എന്നിവർ നേതൃത്വം നൽകി.