തൃപ്പൂണിത്തുറ: കൊവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തൃപ്പൂണിത്തുറ പീപ്പിൾസ് അർബൻ സഹകരണ ബാങ്കിന്റെ 10,00,000 രൂപയും ഭരണസമിതി അംഗങ്ങളുടെ സിറ്റിംഗ് ഫീസും ജീവനക്കാരിൽ നിന്നും സമാഹരിച്ച തുകയുമടക്കം 30,96,502 രൂപ നൽകി. ബാങ്കിന്റെ ഹെഡ്ഓഫീസിൽ നടന്ന ചടങ്ങിൽ ബാങ്ക് ചെയർമാൻ സി.എൻ. സുന്ദരൻ അഡ്വ. എം. സ്വരാജ് എം.എൽ.എയ്ക്ക് തുക കൈമാറി. എറണാകുളം സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ സുരേഷ് മാധവൻ, കണയന്നൂർ സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാർ പി.ജി. രാജൻ, ബാങ്ക് ജനറൽ മാനേജർ കെ. ജയപ്രസാദ് എന്നിവർ സന്നിഹിതരായിരുന്നു.