അങ്കമാലി: കിടങ്ങൂർ കരേടത്ത് ജോയികുര്യൻ ലീമോൾ ദമ്പതികളുടെ ഇളയ മകൾ ജാൻവികയുടെ ഒന്നാം പിറന്നാൾ തുറവൂർ പഞ്ചായത്തിലുള്ളവർക്കും അതിഥി തൊഴിലാളികൾക്കും ഭക്ഷണം നൽകി ആഘോഷിച്ചു.തുറവൂർ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചൺ വഴിയാണ് ചിക്കൻബിരിയാണി വിതരണം നടത്തിയത്. മൂത്ത മകൻ ജോഹനും കുടുംബവും ചേർന്നാണ് ബിരിയാണി തയ്യാറാക്കിയത്. ജാൻവികയുടെ ജന്മദിനാഘോഷം തിയതി മാറ്റി ആഘോഷിക്കാൻ ചർച്ച ചെയ്തെങ്കിലും മൂത്ത മകൻ കോവിഡ് 19 ന്റെ ചില കഷ്ടതകളും പ്രവർത്തനങ്ങും ദൃശ്യമാധ്യമങ്ങളിൽ കണ്ടത് പങ്ക് വച്ചതിനെ തുടർന്ന് തീരുമാനം മാറ്റുകയായിരുന്നെന്ന് മാതാപിതാക്കൾ പറഞ്ഞു. റോജി. എം.ജോൺ എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ്കെ.വൈ വർഗീസ്,വൈസ് പ്രസിഡന്റ് സിൽവി ബൈജു,വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസഫ് പാറേക്കാട്ടിൽ,വാർഡ് അംഗം ലിസി മാത്യു എന്നിവർ സാമൂഹ്യ അടുക്കളയിലെത്തി ജന്മദിനാശംസകൾ അറിയിച്ചു.ഭക്ഷണ വിതരണത്തിന് ശേഷം ജാൻവികയും കുടുംബവും കമ്മ്യൂണി കിച്ചണിൽ നിന്നും ഭക്ഷണം കഴിച്ചാണ് മടങ്ങിയത്.