പറവൂർ : പ്രളയ ദുരിതാശ്വാസമായി കിട്ടിയ വീടിനു മുകളിലേക്ക് തെങ്ങ് കടപുഴകി വീണു. വടക്കേക്കര പാല്യത്തുരുത്ത് മങ്ങാടൻ എം.എസ്. അജികുമാറിന്റെ വീടാണ് ഭാഗികമായി തകർന്നത്. നിർമ്മാണത്തിലിരുന്ന വീടിന്റെ പ്രധാന വാർക്കൽ പൂർത്തിയായ നിലയിലായിരുന്നു. കഴിഞ്ഞദിവസം രാത്രി കാറ്റും മഴയും ഉണ്ടായപ്പോഴാണ് തൊട്ടടുത്ത പറമ്പിൽ നിന്നിരുന്ന തെങ്ങ് വീടിന് മുകളിലേക്കു വീണത്. വാർക്കലിന് കേടുപാട് സംഭവിച്ചു. അജികുമാർ മുമ്പ് താമസിച്ചിരുന്ന വീട് പ്രളയത്തിൽ പൂർണമായി നശിച്ചിരുന്നു. റീബിൽഡ് കേരളയുടെ ഭാഗമായി ലഭിച്ച നാല് ലക്ഷം രൂപ ഉപയോഗിച്ചാണ് പുതിയ വീടിന്റെ നിർമാണം നടത്തിക്കൊണ്ടിരുന്നത്.