പറവൂർ : കെ. കരുണാകരൻ സ്റ്റഡി സെന്റർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പറവൂരിൽ പകൽ സമയങ്ങളിൽ ഡ്യൂട്ടിയിലുള്ള മുഴുവൻ പൊലീസുകാർക്കുമുള്ള ഇളനീർ വിതരണം ഇരുപത് ദിവസം പിന്നിട്ടു. പൊള്ളുന്ന വെയിലത്ത് റോഡുകളിൽ ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാർക്ക് ഇത് അനുഗ്രഹമായി. വെടിമറ, മുനിസിപ്പൽ, കെ.എം.കെ എന്നീ കവലകളിലും മറ്റു പൊലീസ് പെട്രോളിംഗ് കേന്ദ്രങ്ങളിലുമാണ് തുടങ്ങിയ ഇളനീർ വിതരണം. ജില്ലാ സെക്രട്ടറി ടോബി മാമ്പിളി, കെ.ആർ. പ്രതാപൻ, ജഹാംഗീർ എന്നിവരാണ് നേതൃത്വം നൽകുന്നത്. എല്ലാ ദിവസവും നൂറിലധികം ഇളനീരാണ് വിതരണം ചെയ്യുന്നത്.