പറവൂർ: കൊവിഡ് രോഗവ്യാപനം മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിനായി സഹകാരി കുടുംബത്തിന് പറവൂർ സഹകരണ ബാങ്ക് 40,000 രൂപ എമർജൻസി വായ്പ നൽകും. പത്ത് ശതമാനം പലിശ നിരക്കിൽ രണ്ട് ആൾ ജാമ്യത്തിൽ 25 മുതൽ വായ്പ നൽകിത്തുടങ്ങും. ലളിതമായ തവണവ്യവസ്ഥയിൽ കുറഞ്ഞ പലിശയ്ക്ക് കൂടുതൽ തുക നൽകുന്ന സ്വർണപ്പണയ വായ്പയായും അനുവദിക്കുമെന്ന് പ്രസിഡന്റ് കെ.എ. വിദ്യാനന്ദൻ അറിയിച്ചു.