പറവൂർ : കേരള ജനതയെ ഒറ്റുകൊടുക്കുന്ന മുഖ്യമന്ത്രി രാജിവെക്കുക, സ്പ്രിൻക്ളർ അഴിമതി സി.ബി.ഐ അന്വേഷിക്കുക, കെ.എം. ഷാജി എം.എൽ.എക്കെതിരെയുള്ള വ്യാജ വിജിലൻസ് കേസ് പിൻവലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് മുസ്ലിംലീഗ് ചിറ്റാറ്റുകര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നട്ടുച്ച പ്രതിഷേധപ്പന്തം സംഘടിപ്പിച്ചു. പൊലീസ് സാന്നിദ്ധ്യത്തിൽ നീണ്ടൂർ - ചിറ്റാറ്റുകര ജുമാ മസ്ജിദിന് സമീപം നടന്ന പരിപാടി ലീഗ് പറവൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ.എ. അബ്ദുൽ കരിം പന്തം കൊളുത്തി ഉദ്ഘാടനം ചെയ്തു. ലീഗ് ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. അബ്ദുള്ള, നീണ്ടൂർ ശാഖാ പ്രസിഡന്റ് മുഹമ്മദലി ശിഹാബ്, സെക്രട്ടറി സി.എ. അഫ്സൽ, എം.എസ്.എഫ് ശാഖാ സെക്രട്ടറി മുഹമ്മദ് ശാമിൽ എന്നിവർ പങ്കെടുത്തു.