പറവൂർ : പറവൂർ നഗരസഭ കമ്യൂണിറ്റി കിച്ചണിലേക്ക് ഫെഡറൽ ബാങ്ക് ഭക്ഷ്യധാന്യങ്ങൾ നൽകി. ബാങ്ക് അസി. വൈസ് പ്രസിഡന്റും പറവൂർ ശാഖാ മാനേജരുമായ കെ.എൻ. ഉണ്ണിക്കൃഷ്ണൻ നഗരസഭാ ചെയർമാൻ ഡി. രാജ്കുമാറിന് കൈമാറി. ടി.വി. നിഥിൻ, ഡെന്നി തോമസ്, ജലജ രവീന്ദ്രൻ, ജെസി രാജു, സജി നമ്പിയത്ത്, സി.പി. ജയൻ, സി.ഡി.എസ് ചെയർമാൻ ഗീതാ പരമേശ്വരൻ എന്നിവർ പങ്കെടുത്തു.