കോലഞ്ചേരി: പെൻഷൻ ലഭിക്കാനായി കടമ്പകൾ കടക്കണം. അടിയന്തര ആശ്വാസമെന്ന നിലയിലാണ് തൊഴിലാളികൾക്കായി സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്. കേരള പ്രവാസി കേരളീയ ക്ഷേമനിധിയിൽ നിന്നു നിലവിൽ പെൻഷൻ വാങ്ങുന്നവർക്ക് അടിയന്തര സഹായമായി 1000 രൂപ ലഭിക്കും. ക്ഷേമനിധി അടച്ചുകൊണ്ടിരിക്കുന്ന അംഗം കൊവിഡ് പോസിറ്റീവ് ആയാൽ 10000 രൂപ. രോഗം സ്ഥിരീകരിച്ചു വിദേശ രാജ്യത്തു നിന്ന് മടങ്ങിയെത്തിയാൽ 10000, ജനുവരിയിൽ വിദേശത്തു നിന്നെത്തി ലോക്ക് ഡൗൺ കാരണം തിരിച്ചു പോകാൻ കഴിയാത്തവർക്ക് നോർക്ക റൂട്ട്‌സ് വഴി 5000 രൂപ. ഈ കാലയളവിൽ വിസാ കാലാവധി അധികരിച്ചവർക്കും 5000 രൂപ. വിശദവിവരങ്ങൾക്ക് www.norkaroots.org, 04712770515, 0471 2770557, 9447619. അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത സജീവ അംഗങ്ങൾക്ക് അപേക്ഷിക്കാം. tvmksuwssb2020@gmail.com.സ്വയം തൊഴിൽ ചെയ്യുന്നവർ, കടകളിലെ ജീവനക്കാർക്ക് 1000 രൂപ ഷോപ്‌സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ക്ഷേമനിധി അംഗങ്ങൾക്ക് ധനസഹായം.
#ചെറുകിട മേഖലയ്ക്ക് 1000 രൂപ
ചെറുകിട-വൻകിട ഫാക്ടറി തൊഴിലാളികൾ, സഹകരണ ആശുപത്രി ജീവനക്കാർ, മറ്റ് സഹകരണ സ്ഥാപനങ്ങളിലെ തൊഴിലാളികൾ, തോട്ടങ്ങളിൽ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാത്ത തൊഴിലാളികൾ എന്നിവർക്ക് അപേക്ഷിക്കാം. www.labourwelfarefund.in
#കലാകാരൻമാർക്ക് 1000 രൂപ
സിനിമ,നാടകം,സംഗീതം, ചിത്രകല,നാടൻപാട്ട്,നാടോടി കലാരൂപങ്ങൾ,സാഹിത്യം തുടങ്ങി എല്ലാ മേഖലയിലെയും കലാകാരൻമാർ. സാംസ്‌കാരിക ക്ഷേമനിധിയിൽ അംഗങ്ങളല്ലാത്ത കലാകാരന്മാർക്കുള്ള സഹായം culturedirectorate.kerala.gov.in. എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം.
#അവശ കലാകാരൻമാർക്ക് 1000 രൂപ
കഷ്ടടയനുഭവിക്കുന്ന നാടൻ കലാകാരൻമാർക്ക് പ്രതിമാസം 1000 രൂപ.അപേക്ഷ നൽകേണ്ടത് ഫോക്‌ലോർ അക്കാഡമി മുഖേനെ www.keralafolkloreacademy.com അപേക്ഷ ഡൗൺലോഡ് ചെയ്യാം.
#സിനിമ, ടെലിവിഷൻ കലാകാരൻമാർക്ക് 1000 രൂപ
സിനിമ, ടെലിവിഷൻ കലാപ്രവർത്തനം ഉപജീവനമായി സ്വീകരിച്ചു 10 വർഷം പരിചയമുള്ള കലാകാരൻമാർക്കും അനുബന്ധ പ്രവർത്തകർക്കും. കേരളത്തിൽ സ്ഥിരതാസമക്കാരായിരിക്കണം. അപേക്ഷ പൂരിപ്പിച്ച് ഓൺലൈനായി സമർപ്പിക്കണം www.keralafilim.com
#കള്ള്‌ചെത്ത്, ഷാപ്പ് തൊഴിലാളികൾക്ക് 5000
തൊഴിൽ നഷ്ടപ്പെട്ട രജിസ്റ്റേർഡ് ചെത്ത് തൊഴിലാളികൾക്കും ഷാപ്പ് ജീവനക്കാർക്കും ക്ഷേമനിധി ബോർഡിലേക്ക് വിഹിതം അടച്ചുകൊണ്ടിരിക്കുന്നർക്കും 30നു മുമ്പ് ജില്ലാ വെൽഫെയർ ഇൻസ്‌പെക്ടർക്ക് ഇമെയിൽ മുഖേനെ അപേക്ഷ സമർപ്പിക്കാം. www.toddyworkerswelfare.kerala.gov.in