കോലഞ്ചേരി: മാമല എക്സൈസിന്റെ നേതൃത്വത്തിൽ വ്യാജ വാറ്റുമായി രണ്ടു കേസുകളിലായി മൂന്നു പേർ പിടിയിൽ. പ്രിവന്റീവ് ഓഫീസർ എം.യു സാജുവിന്റെ നേതൃത്വത്തിൽ ഇന്നലെ രാത്രിയിലായിരുന്നു പരിശോധന.വീടിനു സമീപം സ്റ്റെയർ കെയ്സിനടിയിലായിരുന്നു വാറ്റി വില്പന നടത്തിയിരുന്നത്. കടയിരുപ്പ് ആലിൻചോട്ടിൽ ജോഷി (38), ഓണംവേലി വീട്ടിൽ ഷൈജു (34) എന്നിവരെ 25 ലിറ്റർ വാഷും, വാറ്റുപകരണങ്ങളുമായി പഴന്തോട്ടം മാന്താനത്ത് അൻസിലി (26)നെ 40 ലിറ്റർ വാഷുമായും പിടികൂടി.
പ്രിവന്റീവ് ഓഫീസർ ജോണി അഗസ്റ്റിൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ യു.എം സുഭാഷ്, എം.എൻ അനിൽകുമാർ, യു.കെ ജ്യോതിഷ്, പി.കെ മനീഷ്, പി.എച്ച് നൗഫൽ, അരുൺ ലാൽ, മിഥുൻ ലാൽ, വനിത എക്‌സൈസ് ഓഫീസർ സരിത റാണി,കെ.ആർ രംഗീല തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.