ആലുവ: പെരിയാർ നിറം മാറിയൊഴുകിയിട്ടും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് മേയ് നാലിന് പെരിയാർ തീരത്ത് യു.ഡി.എഫ് പ്രതിഷേധജ്വാല തീർക്കും. കടുങ്ങല്ലൂർ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് വി.കെ. ഷാനവാസ്, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ടി.ജെ. ടൈറ്റസ്, അംഗങ്ങളായ ടി.കെ. ജയൻ, കെ.എ. ഷുഹൈബ് എന്നിവർ പെരിയാറിൽ പുഴ കറുത്തനിലയിൽ കാണപ്പെട്ട ഭാഗം സന്ദർശിച്ചു. ലോക്ക് ഡൗൺ കാലത്തും പുഴ കറുത്തനിലയിൽ ഒഴുകിയിട്ടും ഷട്ടർ ഉയർത്തി മാലിന്യം ഒഴുക്കിക്കളയുന്നതല്ലാതെ ഉറവിടം കണ്ടെത്തി ശാശ്വത പരിഹാരം ഉണ്ടാക്കാൻ കഴിയാത്തതിൽ വൻ പ്രതിഷേധമാണ് ഉയർന്നിട്ടുള്ളതെന്ന് യു.ഡി.എഫ് നേതാക്കളായ വി.ജി. ജയകുമാർ, സി.കെ. ബീരാൻ, നാസർ എടയാർ എന്നിവർ അറിയിച്ചു.