കൊച്ചി : സർക്കാർ അംഗീകൃത ചിട്ടി സ്ഥാപനങ്ങളെ സംരക്ഷിക്കണമെന്ന് ആൾ കേരള അസോസിയേഷൻ ഫോർ ചിറ്റ് ഫണ്ട്‌സ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ലോക്ക് ഡൗണായതിനാൽ ചിട്ടി തുകകൾ ശേഖരിക്കാൻ കഴിഞ്ഞിട്ടില്ല. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുന്നതിനാൽ ചിട്ടിയിൽ ചേർന്ന വ്യാപാരികളും സാമ്പത്തിക ഞെരുക്കത്തിലാണ്. ലേലം നടന്ന ചിട്ടികളുടെ തുകകൾ നൽകുന്നതിനോ തുടർലേലം ചെയ്യുന്നതിനോ കഴിഞ്ഞിട്ടില്ല. ചിട്ടി ലേലം കഴിഞ്ഞതിന്റെ തുക വിതരണം ചെയ്യാൻ സാവകാശം അനുവദിക്കണമെന്ന് ജില്ലാ പ്രസിഡന്റ് എം.സി. പോൾസണും സെക്രട്ടറി ദോമിയാനോസ് തുണ്ടിപ്പറമ്പിലും സർക്കാരിനോട് അഭ്യർത്ഥിച്ചു.