കൊച്ചി: സ്‌പ്രിൻക്ളർ ഇടപാടിൽ യഥാർത്ഥ വസ്തുത പുറത്തുവരാൻ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് (ജേക്കബ് ) കണയന്നൂർ താലൂക്ക് ഓഫീസിന് മുമ്പിൽസമരം നടത്തി. സംസ്ഥാന പ്രസിഡന്റ് അഡ്വ. പ്രേംസൺ പോൾ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് സാജൻ ജോസഫ്, സെക്രട്ടറിമാരായ സാൻജോ ജോസ്, ദീപു മുളന്തുരുത്തി, വത്സൻ കൊല്ലംകോട് എന്നിവർ പങ്കെടുത്തു .