തൃക്കാക്കര :കാക്കനാട് ഐഎൻടിയുസി ഹെഡ് ലോഡ്ഓഫീസിൽ വ്യാജ അക്ഷയ കേന്ദ്രം പ്രവർത്തിക്കുന്നതായി പരാതി.കാക്കനാട് എൻ.ജി.ഒക്വാർട്ടേഴ്സിൽ നഗര സഭ ഷോപ്പിംഗ് കോംപ്ലക്സിൽ ഐഎൻടിയുസിവാടകയ്ക്കെടുത്ത മുറിയിലാണ് വ്യാജ അക്ഷയ കേന്ദ്രം പ്രവർത്തിക്കുന്നതെന്ന് ബിഡിജെഎസ് തൃക്കാക്കര നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സി​. സതീശൻ ,മണ്ഡലം സെക്രട്ടറി എം.പി ജിനീഷ് എന്നിവർ നഗര സഭ സെക്രട്ടറി പിഎസ് ഷിബുവിന് പരാതി നൽകി.കഴിഞ്ഞ വ്യാഴാഴ്ച ലോക്ഡൗൺ ലംഘിച്ചു പ്രവർത്തിച്ചതായും പരാതിയിൽ പറയുന്നു.

എൻ.ജി.ഓ ക്വാർട്ടേഴ്സ് ഭാഗത്തെ പ്രായമായവർക്ക് ഗുണം ലഭിക്കാനാണ് ഓഫീസിൽ സൗകര്യം ഒരുക്കിയതെന്നുംനഗര സഭയുടെ അനുമതി ലഭിക്കാതായതോടെ ഇവരെ ഒഴിവാക്കുകയായിരുന്നുവെന്നും തൃക്കാക്കര ഐഎൻടിയുസി ഹെഡ് ലോഡ് പ്രസിഡന്റ്പി.പി .അലിയാർപറഞ്ഞു

എൻ .ജി.ഒ ക്വാർട്ടേഴ്സിൽ നഗര സഭയുടെ ഷോപ്പിങ് കോംപ്ലക്സിൽ വാടകക്കെടുത്ത കെട്ടിടങ്ങളിൽ ഭൂരിഭാഗവും മറു വാടകക്ക് കൊടുത്തതി​നെകുറി​ച്ച് സമഗ്ര അന്വേഷണം വേണമെന്ന് സി​. സതീശൻ പറഞ്ഞു.പരാതിയിൽ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് നഗര സഭ സെക്രട്ടറി പറഞ്ഞു.