കോലഞ്ചേരി: കൊവിഡ്-19 പാട്ടു വണ്ടിയുമായി കുന്നത്തുനാട് പൊലീസ്. വീടിനു പുറത്തിറങ്ങാതെ വിരസതയനുഭവിക്കുന്നവർക്ക് ബോധവത്കരണവും വിനോദവുമായാണ് സഞ്ചരിക്കുന്ന പാട്ടു വണ്ടിയുമായി പൊലീസ് സ്റ്റേഷൻ പരിധിയിൽ പര്യടനം നടത്തിയത്. കുന്നത്ത്കുടി കോളനിയിൽ സി.ഐ വി.ടി ഷാജൻ ഉദ്ഘാടനം ചെയ്തു.റെഡ് ക്രോസ് സൊസൈറ്റി കോലഞ്ചേരി യൂണിറ്റുമായി സഹകരിച്ച് വിവിധ ഹൗസിംഗ് കോളനികളും ടൗണുകളും കേന്ദ്രീകരിച്ച് നടന്ന പരിപാടി ജനങ്ങൾക്കിടയിൽ വൻ സ്വീകാര്യതയായിരുന്നു. യൂണിറ്റ് ചെയർമാൻ രഞ്ജിത് പോൾ, ഭാരവാഹികളായ ജെയിംസ് പാറേക്കാട്ടിൽ, സുജിത് പോൾ, ജിബു ജോർജ്, പോൾസൺ പോൾ, അജു കെ പോൾ, അനിൽ കെ ചെറിയാൻ എന്നിവർ നേതൃത്വം നൽകി.