1
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത്ലീഗ് കമ്മിറ്റി തൃക്കാക്കരയിൽ നട്ടുച്ചപന്തം തെളിയിച്ച് പ്രതിഷേധിച്ചപ്പോൾ.

തൃക്കാക്കര : മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി നട്ടുച്ചപന്തം തെളിയിച്ച് പ്രതിഷേധി​ച്ചു. സ്പ്രിങ്ക്ളർ അഴിമതിയെ സംബന്ധിച്ച് നിഷ് പക്ഷ അന്വേഷണം വേണമെന്നും പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജിവെക്കണമെന്നും ആവശ്യപ്പെട്ട് തൃക്കാക്കര എൻജിഒ ക്വാർട്ടേഴ്സ് ജംഗ്ഷനിലെ സി.എച്ച് മന്ദിരത്തിന് മുന്നിൽ ഇന്നലെ ഉച്ചക്ക് 12 മുതൽ 12.30 വരെയാണ് യൂത്ത് ലീഗ് പ്രവർത്തകർ നട്ടുച്ചപ്പന്തം സംഘടിപ്പിച്ചത്..യൂത്ത് ലീഗ് തൃക്കാക്കര മുനിസിപ്പൽ പ്രസിഡന്റ് പി.എം മാഹിൻകുട്ടി, ജനറൽ സെക്രട്ടറി കെ.എൻ നിയാസ്, വൈസ് പ്രസിഡന്റ് മുഹമ്മദ് സാബു, എംഎസ്എഫ് തൃക്കാക്കര മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ആത്വിഫ് തുടങ്ങിയവർ സംബന്ധിച്ചു.