തൃക്കാക്കര: കളമശേരി മെഡിക്കൽ കോളേജിൽ കൊവിഡ് പ്രതിരോധ നിയമങ്ങളെല്ലാം ലംഘിച്ച് തണ്ണിമത്തൻ വിതരണംചെയ്ത സംഭവത്തിൽ സി.പി .എം നേതാവും മുൻ എം.എൽ.എയുമായ എ.എം യൂസഫിനെതിരെ കേസ് എടുക്കുന്നില്ലെന്ന് ബി.ഡി.ജെ.എസ് ആരോപിച്ചു.

ബി.ഡി.ജെ.എസ് തൃക്കാക്കര നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സി.സതീശൻ ഈ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. ഒരാഴ്ച പിന്നിട്ടിട്ടും സംഭവത്തെക്കുറിച്ചു അന്വേഷിക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് സതീശൻ പറഞ്ഞു. നടപടിയുണ്ടായില്ലെങ്കിൽ കളക്ടറേറ്റിനു മുന്നിൽ ശക്തമായ പ്രതിഷേധം സമരം നടത്തുമെന്ന് സി.സതീശൻ പറഞ്ഞു