krishi
കാറ്റിൽ നിലംപതിച്ച തുരുത്ത് ഇഞ്ചകുടി അലിയാറിന്റെ വാഴകൃഷി

ആലുവ: ശക്തമായ കാറ്റിൽ തുരുത്തിൽ കനത്തകൃഷി നാശം. തുരുത്തിലെ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ കൃഷി ചെയ്തിരുന്ന ഇരുനൂറോളം വാഴകളും ഇഞ്ചക്കുടി അലിയാറിന്റെ നൂറ്റമ്പതോളം വാഴകളും കൂടാതെ മറ്റിതര കർഷകരുടെയും നിരവധി വാഴകളും കപ്പയും കാറ്റിൽ നിലംപൊത്തി.