പള്ളുരുത്തി: ലോക്ക് ഡൗൺ ലംഘിക്കുന്നവർക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിച്ചു. ഇന്നലെ. നിരവധി പേർക്കെതിരെ കേസ് ചാർജ് ചെയ്ത് വാഹനവും പിടിച്ചെടുത്തു. പള്ളുരുത്തി പൊലീസ് സ്റ്റേഷനിൽ നിന്നാരംഭിച്ച റൂട്ട് മാർച്ച് വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തി.ഡി.സി.പി ജി. പൂങ്കുഴലി, ഡി.ഐ.ജി കാളിരാജ് മഹഷ് കുമാർ, എ.സി.പിമാരായ സുരേഷ്, കെ.എ.തോമസ്, സി.ഐ. ജോയ് മാത്യം എന്നിവർ നേതൃത്വം നൽകി. മട്ടാഞ്ചേരി പാലസ് റോഡിലും പൊലീസ് റൂട്ട് മാർച്ച് നടത്തി.