നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വിമാന സർവീസ് പുനരാരംഭിക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളുമായി ബന്ധപ്പെട്ട് സിയാലിന്റെയും വിവിധ സംഘടനകളുടെയും സഹകരണത്തോടെ ആരോഗ്യവകുപ്പ് ഇന്ന് മോക്ഡ്രിൽ സംഘടിപ്പിക്കും. സിയാൽ, സി.ഐ.എസ്.എഫ്, നെടുമ്പാശേരി ഗ്രാമപഞ്ചായത്ത്, പൊലീസ് എന്നിവയുടെ സഹകരണത്തോടെയാണ് മോക്ഡ്രിൽ. സിയാലിലെ ആരോഗ്യവിഭാഗത്തിന്റെ കാര്യക്ഷമത പരിശോധിക്കുന്നതിനാണിത്.

കൊവിഡ് രോഗബാധിതൻ വിമാനമിറങ്ങിയാൽ ക്വാറന്റയിനിൽ പ്രവേശിപ്പിക്കുന്നത് വരെയുള്ള എല്ലാ നടപടികളും മോക്ഡ്രില്ലിന്റെ ഭാഗമായി നടത്തും. വിമാന സർവീസ് പുനരാരംഭിക്കുമ്പോൾ കൂടുതൽ കൊവിഡ് രോഗബാധിതർ എത്താൻ സാദ്ധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടർന്നാണിത്. സംസ്ഥാനത്ത് ആദ്യമായാണ് ആരോഗ്യ വകുപ്പിന്റെ മോക്ഡ്രിൽ സംഘടിപ്പിക്കുന്നത്.