ഫോർട്ട് കൊച്ചി: വിലക്കുകൾ ലംഘിച്ച് മട്ടാഞ്ചേരി സാർവജനിക്ക് സഹകരണ ബാങ്കിൽ നിന്ന് ഭക്ഷ്യധാന്യ കിറ്റുകൾ വാങ്ങാൻ അംഗങ്ങൾ എത്തിയ സംഭവത്തിൽ ബാങ്ക് ചെയർമാൻ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ.ചെയർമാൻ ആർ.നവീൻകുമാർ, ഡെപ്യൂട്ടി ജനറൽ മാനേജർ അജിതകുമാരി, ഡയറക്ടർ ബോർഡംഗം നവീൻ എന്നിവരാണ് അറസ്റ്റിലായത്. മുപ്പതിനായിരം അംഗങ്ങളാണ് ഇവിടെ ഉള്ളത്. ഇതിൽ ഭൂരിഭാഗം അംഗങ്ങളും കിറ്റുകൾ വാങ്ങാൻ ഇന്നലെ ബാങ്കിൽ എത്തിയിരുന്നു. പൊലീസ് എത്തിയിട്ടും തിരക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല. അറസ്റ്റ് ചെയ്തവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.