ആലുവ: ലോക്ക് ഡൗണിനെത്തുടർന്ന് കീഴ്‌മാട് ഗ്രാമോദ്ധാരണ വായനശാല പുസ്തകങ്ങൾ വീടുകളിലെത്തിക്കുന്നു. സാമൂഹിക അകലം പാലിച്ചും സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയുമാണ് പുസ്തകം ആവശ്യക്കാരുടെ വീടുകളിൽ എത്തിക്കുന്നതെന്ന് സെക്രട്ടറി വിജയൻ കണ്ണന്താനം പറഞ്ഞു. വൈസ് പ്രസിഡന്റ് എ.വി. റെജികുമാർ, ജോയിന്റ് സെക്രട്ടറി എം.പി. നാരായണൻകുട്ടി, ലൈബ്രേറിയൻ സുനിത സുരേഷ് എന്നിവരും ചേർന്നാണ് പുസ്തകവിതരണം.