അങ്കമാലി: മൂക്കന്നൂർ പഞ്ചായത്തിലെ താബോർ ശങ്കരൻകുഴിയിൽ നിന്ന് അങ്കമാലി എക്‌സൈസ് 50 ലിറ്റർ വാഷ് പിടികൂടി നശിപ്പിച്ചു. പ്രിവന്റീവ് ഓഫീസർ എ.ബി. സജീവ്കുമാറിന്റെ നേതൃത്വത്തിൽ ഐ.ബി.പ്രിവന്റീവ് ഓഫിസർ പി.കെ. ബിജു, പ്രിവന്റീവ് ഓഫീസർ ശ്യാംമോഹൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ എം.എ. ഷിബു,വി.ബി. രാജേഷ്, പി.പി. ഷിവിൻ, എസ്.എൽ. ചന്തുലാൽ, വനിതാ സിവിൽ ഓഫീസർ എം.എ.ധന്യ എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.