പറവൂർ : പുത്തൻവേലിക്കര പുലിയംതുരുത്ത് സ്വജനക്ഷേമ വർദ്ധിനിസഭ വക ശ്രീ ദണ്ഡായുധപാണി ക്ഷേത്രത്തിൽ 27 മുതൽ നടത്താനിരുന്ന പ്രതിഷ്ഠാദിന മഹോത്സവ പരിപാടികൾ കോവിഡ് ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഉപേക്ഷിച്ചതായി സഭാ പ്രസിഡന്റ് ടി.എം. സുദർശനനും സെക്രട്ടറി എ.എൻ. രത്‌നനും അറിയിച്ചു.