പറവൂർ : സി.പി.ഐയും എ.ഐ.വൈ.എഫും സംയുക്തമായി ശേഖരിച്ച ഭക്ഷണപ്പൊതികൾ ആലുവ വെസ്റ്റ് പൊലീസിന് നൽകി. മണ്ഡലം സെക്രട്ടേറിയറ്റ് അംഗം എം.ആർ. രാധാകൃഷ്ണനിൽ നിന്ന് ആലങ്ങാട് സ്റ്റേഷൻ ഇൻസ്പെക്ടർ കെ. ഉണ്ണിക്കൃഷ്ണൻ ഏറ്റുവാങ്ങി. ലോക്കൽ സെക്രട്ടറി എം.എസ്. കുഞ്ഞുമുഹമ്മദ്, എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് കെ.എ. അൻഷാദ്, ഷാജി അഗസ്റ്റിൻ, കെ.കെ. സജീവൻ, പി.സി. ഹരിഹരൻ, അബ്ദുൽ സലിം എന്നിവർ പങ്കെടുത്തു.