aiyf
എ.ഐ.വൈ.എഫ് പ്രവർത്തകർ സപ്ലൈകോയുടെ സൗജന്യ കിറ്റ് തയ്യാറാക്കുന്നു

മൂവാറ്റുപുഴ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ വിതരണത്തിലുള്ള കിറ്റുകൾ തയ്യാറാക്കുന്നതിന്നു എ.ഐവൈ.എഫ് മൂവാറ്റുപുഴ മുനിസിപ്പൽ കമ്മിറ്റി വളൻഡിയർമാർ രംഗത്ത്.ജോലിഭാരം മൂലം ബുദ്ധിമുട്ടുന്ന സപ്ലൈകോ ജീവനക്കാരെ സഹായിക്കാനാണ് എ.ഐവൈ.എഫ് മണ്ഡലം പ്രസിഡന്റ് ജോർജ് വെട്ടിക്കുഴിയുടെ നേതൃത്വത്തിൽ സി.എൻ. ഷാനവാസ് ,ഫിനുബക്കർ , ഖലീൽ ചിറപ്പാടി, ഷിനാദ് കെ.എം, സദ്ദാം റസൽ, തുഫൈൽ ചിറപ്പാടി,രാഹുൽ വാഴപ്പിള്ളി , അജ്മൽ, മാഹീൻ കുട്ടി, നിഷാന്ത് , മിഥുൻ റ്റി.ആർ , മാഹീൻ റ്റി.ബി, ഉണ്ണികുട്ടൻ , സിമിൽ എന്നിവർ മുന്നിട്ടിറങ്ങിയത്.