വൈപ്പിൻ : ചെറായി കൈരളി റോഡിൽ മട്ടക്കൽ ചന്ദ്രന്റെ മകൻ വിശാഖ് (48) നിര്യാതനായി. പള്ളിപ്പുറം ക്ഷീരോല്പാദകസംഘത്തിലെ തൊഴിലാളിയാണ്. ജോലി കഴിഞ്ഞ് ഉച്ചയോടെ ബൈക്കിൽ മടങ്ങവേ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ദിഷ. മക്കൾ : ദേവി നന്ദന, ചന്ദ്രദേവ്. സംസ്‌കാരം ഇന്ന് രാവിലെ 10 ന് ചെറായി പൊതുശ്മശാനത്തിൽ.