തൃപ്പൂണിത്തുറ: ഹിൽ പാലസ് പൊലിസ് സ്റ്റേഷൻ പരിധിയിൽ കൊവിഡ് -19 പ്രതിരോധ ബോധവത്ക്കരണത്തിന്റെ ഭാഗമായിപൊലിസ് റൂട്ട് മാർച്ച്നടത്തി. പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും ആരംഭിച്ച മാർച്ച് സ്റ്റാച്യു, ചക്കംകുളങ്ങര പോസ്റ്റ്‌ഓഫീസ് ജംഗ്ഷൻ ,കിഴക്കേ കോട്ട, മാർക്കറ്റ്, കിഴക്കേ കോട്ട വഴി തിരികെ സ്റ്റാച്യുവിൽ സമാപിച്ചു.മാർച്ചിന് എറണാകുളം സിറ്റി പൊലീസ് ഡെപ്യുട്ടി കമ്മീഷണർ (അഡ്മിനിസ്ട്രേഷൻ) പി.എൻ രമേഷ്കുമാർ, അസിസ്റ്റൻ്റ്കമ്മിഷണർ (ഡി.സി.ആർ.ബി) ടി.ആർ രാജേഷ്,സി.ഐ മാരായ പി.രാജ്‌കുമാർ, വൈ.നിസാമുദ്ദീൻ,എസ്.ഐ കെ.ആർ.ബിജു എന്നിവരടക്കം അമ്പതോളം
പൊലിസ് ഉദ്യോഗസ്ഥർ പങ്കെടുത്തു. .ജില്ലയിൽ നിയന്ത്രണത്തിൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടില്ലെന്നും നിരത്തിൽ നിരോധനം ലംഘിച്ചെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും തൃപ്പൂണിത്തുറ സി.ഐ അറിയിച്ചു.