കൊച്ചി: വെണ്ണല പാറ കേന്ദ്രികരിച്ച് പ്രവർത്തിക്കുന്ന അനധികൃത അറവ് ശാലയ്ക്കെതിരെ പ്രദേശവാസികൾ രംഗത്ത്. ശനി ഞായർ ദിവസങ്ങളിലാണ് അറവുശാലയുടെ പ്രവർത്തനം. അറവുമാടുകളെ അറുത്തശേഷം അവശിഷ്ടങ്ങൾ വെണ്ണല പാറയിലാണ് തള്ളുന്നത്. ദുർഗന്ധം മൂലം പരിസരവാസികൾക്ക് ഭക്ഷണം കഴിക്കാൻ പോലും സാധിക്കുന്നില്ലന്ന് വിവിധ റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു