12
പൊലീസ് റൂട്ട് മാർച്ച്

തൃക്കാക്കര : കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ജില്ലയിൽ നിരോധനാജ്ഞ നിലനിൽക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങളെയും വ്യാപാരികളെയും ബോധവത്കരിക്കുന്നതിന്റെ ഭാഗമായി പൊലീസ് റൂട്ട് മാർച്ചും പ്രചരണവും നടത്തി. പാടിവട്ടത്ത് നിന്നാരംഭിച്ച പൊലീസ് റൂട്ട് മാർച്ച് പടമുകൾ ജംഗ് ഷനിൽ അവസാനിച്ചു. തൃക്കാക്കര, പാലാരിവട്ടം സ്‌റ്റേഷനുകളിലേയും തൃപ്പൂണിത്തുറ ക്യാമ്പിലേയും പൊലീസുകാർ പങ്കെടുത്ത മാർച്ചിന് കെ.എ.പി ഫസ്റ്റ് കമാഡൻന്റ് വൈഭവ് സക്‌സേന, തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ കെ.എൻ. ജിജിമോൻ, ട്രാഫിക്ക് അസിസ്റ്റന്റ് കമ്മീഷണർ ഫ്രാൻസിസ് ഷെൽബി, തൃക്കാക്കര പൊലീസ് ഇൻസ്‌പെക്ടർ ആർ.ഷാബു തുടങ്ങിയവർ നേതൃത്വം നൽകി.