kklm
കൂത്താട്ടുകുളം മേഖല മർച്ചൻസ് സഹകരണ സംഘം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക റോബിൻ വൻനിലത്തിൽ നിന്നും മൂവാറ്റുപുഴ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ എൻ വിജയകുമാർ ഏറ്റുവാങ്ങുന്നു

കൂത്താട്ടുകുളം: കൂത്താട്ടുകുളം മേഖല മർച്ചൻസ് സഹകരണ സംഘം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 364323 രൂപ നൽകി. സംഘം നൽകുന്ന തുകയ്‌ക്കൊപ്പം ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളവും ഡയറക്ടർ ബോർഡ് അംഗങ്ങളുടെ ഓണറേറിയവും അടങ്ങിയ തുക പ്രസിഡന്റ് റോബിൻ വൻനിലത്തിൽ നിന്നും മൂവാറ്റുപുഴ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ എൻ. വിജയകുമാർ ഏറ്റുവാങ്ങി. എം.പി.ഐ ഡയറക്ടർ ഷാജു ജേക്കബ്, വ്യാപാരി വ്യവസായി സമിതി ഏരിയ രക്ഷാധികാരി സണ്ണി കുര്യാക്കോസ്, സഹകരണ സംഘം ഇൻസ്‌പെക്ടർമാരായ കെ.ബി.ദിനേശ്, പി.എൻ. ബിജു എന്നിവർ പങ്കെടുത്തു.