കോലഞ്ചേരി: ലോക്ക് ഡൗണിന് ശേഷം ഓഫീസുകൾ തുറന്ന് പ്രവർത്തിക്കുമ്പോൾ വില്ലേജ്, പഞ്ചായത്ത് ഓഫീസുകളിലും അക്ഷയ സെന്ററുകളിലും ഉണ്ടായേക്കാനിടയുള്ള തിരക്ക് നിയന്ത്റിക്കുന്നതിന് എം. കേരളം ആപ്പുമായി സർക്കാർ.

വില്ലേജ്, പഞ്ചായത്ത് ഓഫീസുകളിൽ നിന്നും ലഭിക്കുന്ന സർട്ടിഫിക്കറ്റുകളും, സാക്ഷ്യപത്രങ്ങളുമടക്കം വിരൽ തുമ്പിൽ ലഭ്യമാവും വിധമാണ് ആപ്പിന്റെ രൂപ കല്പന.

റവന്യൂ വകുപ്പിന്റെ 24 ഇനം സർട്ടിഫിക്ക​റ്റ് സേവനങ്ങൾ ഇതിലൂടെ ലഭിക്കും. സാക്ഷ്യ പത്രങ്ങൾക്കായി അപേക്ഷ സമർപ്പിക്കൽ, ഫീസ് ഒടുക്കൽ, സാക്ഷ്യപത്രം ഡൗൺലോഡ് ചെയ്യൽ എല്ലാം സാധിക്കും.

17 വകുപ്പിലെ സേവനങ്ങൾ

റവന്യൂ ഉൾപ്പെടെ സംസ്ഥാനത്തെ 17 വകുപ്പുകളിൽ നിന്നുള്ള നൂറിലധികം സേവനങ്ങളാണ് ആപ്പിലുള്ളത്.

വെള്ളം, വൈദ്യുതി ബില്ലുകൾ അടയ്ക്കാം.

ലോട്ടറി ഫലം, ടൂറിസം,പോസ്റ്റ് ഓഫീസുകൾ സംബന്ധമായ വിവരങ്ങൾ, ശബരിമല പാർക്കിംഗ്, ക്യൂ വിവരങ്ങൾ, അവശ്യ സർവീസ് ഫോൺ നമ്പറുകൾ, കാലാവസ്ഥ വിവരങ്ങൾ, വിവിധ ക്ഷേമപദ്ധതി വിവരങ്ങൾ തുടങ്ങിയവയും ലഭ്യമാണ്.

#ഡൗൺലോഡ് ചെയ്യാം

ഗൂഗിൾ പ്ലേ സ്​റ്റോർ,

ഐ.ഒ.എസ്,

ആപ്പ് സ്​റ്റോർ

#ഉപയോഗിക്കേണ്ടവിധം

* യൂസർ ഐ.ഡി, പാസ് വേർഡ് എന്നിവ നൽകി ആപ്പ് ഇൻസ്​റ്റാൾ ചെയ്യാം

* സർവീസ് എന്ന ടാബിൽ നിന്നോ ഡിപ്പാർട്ട്‌മെൻറ്‌സ് എന്ന ടാബിൽ നിന്നോ സർട്ടിഫിക്ക​റ്റ്‌സ് തെരഞ്ഞെടുക്കാം

* ആവശ്യമായ വിവരങ്ങൾ ചേർത്ത് അപേക്ഷ സമർപ്പിക്കണം

* നിർദ്ദിഷ്ട ഫീസ്, ഡെബി​റ്റ്,ക്രെഡി​റ്റ് കാർഡ്, ഇന്റർനെ​റ്റ് ബാങ്കിംഗ്, യു.പി.ഐ, ഭാരത് ക്യു.ആർ എന്നീ ഇ പേയ്‌മെൻറ് മോഡുകളിൽ ഒടുക്കാം

* സാക്ഷ്യ പത്രങ്ങൾ അംഗീകരിക്കുന്ന മുറയ്ക്ക് ലോഗിനിൽ ലഭ്യമാവും

#കൂടുതൽ വിവരങ്ങൾക്ക്
9633015180