കൊച്ചി: മുഖ്യമന്ത്രിയുടെ സ്വാർത്ഥ താത്പര്യങ്ങൾക്കേറ്റ താക്കീതാണ് സ്‌പ്രിൻക്ളർ ഇടപാടിൽ ഹൈക്കോടതിയുടേതെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി വി. ഗോപകുമാർ പറഞ്ഞു.
കോടതിയുടെ ചോദ്യങ്ങൾ മുഖ്യമന്ത്രിയുടെ മുഖം വികൃതമാക്കുന്നതാണ്. ജനങ്ങളോട് ആത്മാർത്ഥതയുണ്ടെങ്കിൽ വസ്തുതകൾ വിശദീകരിച്ച് മാപ്പുപറഞ്ഞ് രാജിവയ്ക്കാൻ അദ്ദേഹം തയ്യാറാകണം.