വൈപ്പിൻ : മുൻ എം.എൽ.എയും കോൺഗ്രസ് (എസ്) സംസ്ഥാന വൈസ് പ്രസിഡന്റുമായ വി.കെ. ബാബുവിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ചെറായി പൊതുശ്മശാനത്തിൽ സംസ്‌കരിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, എസ്. ശർമ്മ എം.എൽ.എ, സി.പി.ഐ ജില്ലാസെക്രട്ടറി പി. രാജു, മുൻ എം.പി കെ.പി. ധനപാലൻ, ഐ.എൻ.ടി.യു.സി നേതാവ് അഡ്വ. കെ.പി. ഹരിദാസ്, വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ.കെ. ജോഷി, കോൺഗ്രസ് (എസ്) സംസ്ഥാന സെക്രട്ടറി ആന്റണി സജി, എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയൻ സെക്രട്ടറി പി.ഡി. ശ്യാംദാസ്, പ്രസിഡന്റ് ടി.ജി. വിജയൻ, സിപ്പി പള്ളിപ്പുറം, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു.