കൊച്ചി: കൊവിഡിനെ നേരിടാൻ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും റിലയൻസ് ഫൗണ്ടേഷനും കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ സംഭാവന ചെയ്തു.
കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ സർക്കാർ സ്വീകരിച്ച നടപടികളെ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ അഭിനന്ദിച്ചു. കേന്ദ്രത്തിന്റെ ആരോഗ്യ കീഴ്‌വഴക്കങ്ങളും മാർഗനിർദ്ദേശങ്ങളും കേരളം കാര്യക്ഷമമായി നടപ്പാക്കി. 'ബ്രേക്ക് ദി ചെയിൻ' ബോധവത്കരണ സംരംഭം, അന്യസംസ്ഥാ തൊഴിലാളികളെ ലക്ഷ്യമിട്ട പദ്ധതികളും പ്രശംസനീയമാണ്.
റിലയൻസ് 535 കോടി രൂപ വിവിധ ദുരിതാശ്വാസ ഫണ്ടുകളിൽ നൽകി. അതിൽ 500 കോടി രൂപ പി.എം കെയേഴ്‌സ് ഫണ്ടിലേക്കാണ് നൽകിയത്.