വൈപ്പിൻ : ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ജൂൺ ഒന്നുമുതൽ രണ്ടുമാസത്തേക്ക് മുൻ നിശ്ചയപ്രകാരമുള്ള ട്രോളിംഗ് നിരോധനം ഇത്തവണ ഉപേക്ഷിക്കണമെന്ന് മുനമ്പം മത്സ്യബന്ധനപ്രവർത്തകസംഘം സർക്കാരിനോട് ആവശ്യപ്പെട്ടു. ലോക്ക് ഡൗൺ കാലത്തെ നിയന്ത്രണങ്ങൾ നല്ലതാണെങ്കിലും ചില മേഖലകളിൽ അയവ് വരുത്തേണ്ടതുണ്ട്.. ഇപ്പോൾ ചെറിയ ബോട്ടുകൾക്ക് കടലിൽ പോകാൻ അനുവാദം ഉണ്ടെങ്കിലും അതുകൊണ്ട് മത്സ്യമേഖലയ്ക്ക് കാര്യമായ ഗുണമൊന്നുമില്ല. കേരളത്തിലെ 99 ശതമാനം ബോട്ടുകളും വലിയ ബോട്ടുകളാണ്.