കുമ്പളങ്ങി തെക്ക് : ശ്രീനാരായണ ധർമ്മപ്രബോധിനി സഭയുടെ ആഭിമുഖ്യത്തിൽ എല്ലാ സഭാ അംഗങ്ങൾക്കും തിരഞ്ഞെടുത്ത മറ്റ് സമുദായ അംഗങ്ങൾക്കും ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു. ഫിനാൻസ് കമ്മിറ്റി കൺവീനർ പി.കെ. ഉദയൻ, സഭ പ്രസിഡന്റ് സുധീർ വല്ലയിൽ, സെക്രട്ടറി ഷൈജു തെക്കുംകോവിൽ തുടങ്ങിയവർ നേതൃത്വം നൽകി.