കൂത്താട്ടുകുളം: കൂത്താട്ടുകുളത്ത് നഗരസഭ മാർക്കറ്റിൽ നിന്നും പഴകിയ ഉണക്കമീൻ പിടിച്ചെടുത്തു. ലോക്ക് ഡൗൺ കാലത്തിനു മുമ്പ് വില്പന കഴിഞ്ഞ് മാർക്കറ്റിൽ ഉണക്കമീൻ നാളിതുവരെ അലക്ഷ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു. തെരുവ് നായ്ക്കൾക്കും പൂച്ചകൾക്കും മറ്റും കടിച്ചു വലിക്കാൻ പാകത്തിന് അടച്ചു പൂട്ടില്ലാതെ സൂക്ഷിച്ചിരുന്ന പുഴുവരിച്ച ഉണക്കമീനാണ് നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത്. നഗരസഭ ആരോഗ്യ വിഭാഗത്തിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നാണ് റെയ്ഡ് നടത്തിയത്. 800 കിലോയോളം ഉപയോഗശൂന്യമായ ഉണക്കമത്സ്യമാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സണ്ണി കുര്യാക്കോസ്, കൗൺസിലർ സി.എൻ.പ്രഭകുമാർ ,ഹെൽത്ത് ഇൻസ്പെക്ടർ ഡി.ആർ.ബിജു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ, സന്തോഷ് .വി.എസ്, ബിജോയി .കെ.ജോസഫ്, എന്നിവരാണ് റെയ്ഡിന് നേതൃത്വം നൽകി .