നെടുമ്പാശേരി: വീട്ടിലെ മാവിൽനിന്ന് മാങ്ങ പറിക്കുമ്പോൾ ഇരുമ്പുതോട്ടി വൈദ്യുതിലൈനിൽ തട്ടി ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു. അകപ്പറമ്പ് മേയ്ക്കാവ് കൊളപ്പറമ്പൻ കെ.ഒ.ബേബിയാണ് (60) മരിച്ചത്. വിമാനത്താവളത്തിലെ പ്രിപെയ്ഡ് ടാക്‌സി ഡ്രൈവറായിരുന്നു.