പറവൂർ : പഴവർഗങ്ങൾ, പച്ചക്കറി, പൂക്കൾ എന്നിവയുടെ ഉത്പാദനം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് കൃഷി വകുപ്പുമായി ചേർന്ന് ചേന്ദമംഗലം പഞ്ചായത്തിൽ ഗ്രീൻ ചലഞ്ച് നടപ്പാക്കുന്നു. വ്യക്തികൾ, കുടുംബശ്രീ ജെ.എൽ.ജി ഗ്രൂപ്പുകൾ, ബാലസഭകൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ഗ്രൂപ്പ് സംരംഭകർ, സ്കൂൾ ക്ലബുകൾ, അങ്കണവാടികൾ, പൊതുസ്ഥാപനങ്ങൾ എന്നിവർക്ക് പങ്കാളികളാകാം. പഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ, കൃഷി ഓഫീസുകൾ മുഖേന 28 വരെ പേര് രജിസ്റ്റർ ചെയ്യാം. ജൂൺ 15വരെ ചെയ്ത കൃഷി വിലയിരുത്തി മികച്ചവർക്ക് സമ്മാനങ്ങൾ നൽകുമെന്ന് പ്രസിഡന്റ് ടി.ജി. അനൂബ് അറിയിച്ചു. 9961389587.