vineeth

കിഴക്കമ്പലം: ബൈക്ക് യാത്രക്കാരനായ യുവാവിന് ഗ്യാസ് സിലിണ്ടർ കയ​റ്റി വന്ന ലോറിയിടിച്ച് ദാരുണാന്ത്യം. മാറമ്പിള്ളി കൈപ്പൂരിക്കര മനിശേരി വീട്ടിൽ കാർത്തികേയന്റെ മകൻ വിനീത് (35) ആണ് മരിച്ചത്. ഇന്നലെ രാവിലെ 6.30 ഓടെ പള്ളിക്കര ക്ഷേത്രത്തിനു സമീപമാണ് അപകടം. റോഡിലേക്ക് തെറിച്ചുവീണ വിനീതിന്റെ ദേഹത്തുകൂടെ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങി. ഡ്രൈവർ ഓടി രക്ഷപെട്ടു. ലോറി കുന്നത്തുനാട് പൊലീസ് കസ്റ്റഡിയിലെടുത്തു. സി.ഐ വി.ടി.ഷാജന്റെ നേതൃത്വത്തിൽ കേസെടുത്ത് അന്വേഷണമാരംഭിച്ചു. വിനീത് റിഫൈനറിയിലെ കരാർ തൊഴിലാളിയാണ്.