പറവൂർ : പറവൂർ നഗരസഭയുടെ കീഴിലുള്ള താലൂക്ക് ആശുപത്രിയിലേക്കായി ഫെഡറൽ ബാങ്ക് രണ്ടായിരം മാസ്കുകൾ നൽകി. പറവൂർ ശാഖാ മാനേജർ കെ.എൻ. ഉണ്ണിക്കൃഷ്ണൻ നഗരസഭാ ചെയർമാൻ ഡി. രാജ്കുമാറിന് മാസ്കുകൾ കൈമാറി. പ്രദീപ് തോപ്പിൽ, സജി നമ്പിയത്ത് എന്നിവർ പങ്കെടുത്തു. കഴിഞ്ഞദിവസം ബാങ്ക് നഗരസഭയുടെ സമൂഹ അടുക്കളയിലേക്ക് ഭക്ഷ്യവസ്തുക്കൾ നൽകിയിരുന്നു.