കൊച്ചി : ബ്യൂട്ടി പാർലറുകൾ ആഴ്ചയിൽ ഒരിക്കൽ തുറന്ന് ശുചീകരണം നടത്താൻ അനുമതി നൽകണമെന്ന് ഓൾ കേരള ബ്യൂട്ടീഷ്യൻസ് അഡ്വൈസറി ബോർഡ് ഭാരവാഹികൾ ആവശ്യപ്പെട്ടു.

ക്രീമുകളും വൃത്തിയാക്കി വയ്ക്കേണ്ട ഉപകരണങ്ങളും റഫ്രിജറേറ്ററുകളിലെ വിലയേറിയ വസ്തുക്കളും സുരക്ഷിതമാക്കാൻ പാർലറുകൾ വൃത്തിയാക്കണമെന്ന് രക്ഷാധികാരി അനിൽ ജോബ്, ബ്യൂട്ടീഷ്യൻ ടീച്ചേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ആഷ് ബുഷ് എന്നിവർ പറഞ്ഞു.

നാലു ലക്ഷത്തിലധികം വനിതകളാണ് ഈരംഗത്ത് പ്രവർത്തിക്കുന്നത്. ഇവരിൽ ഭൂരിപക്ഷവും സ്വയംതൊഴിൽ സംരംഭകരും തൊഴിൽ ദാതാക്കളുമാണ്. ഭൂരിഭാഗം സംരംഭകരും ബാങ്കുകളിൽ നിന്നും വട്ടിപലിശക്കാരിൽ നിന്നും കടമെടുത്താണ് പാർലറുകൾ നടത്തുത്. 90 ശതമാനം പാർലറുകളും വാടക കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. വാടകയിൽ മൂന്ന് മാസം ഇളവ് നൽകണമെന്ന് ഭാരവാഹികൾ പറഞ്ഞു.