പറവൂർ: നഗരസഭ 29-ാം വാർഡ് സാനിട്ടേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഡിലെ മുഴുവൻ വീട്ടിലും മാസ്കും പച്ചക്കറി വിത്തുകളും വിതരണം ചെയ്തു. കെ.എസ്.ഇ.ബി അസി എക്സിക്യുട്ടീവ് എൻജിനിയർ ആശ ശർമ്മയ്ക്കു കൈമാറി വാർഡ് കൗൺസിലർ ഷൈത റോയി ഉദ്ഘാടനം ചെയ്തു.