പറവൂർ : കൊവിഡ് 19 ന്റെ ഭാഗമായി നഗരസഭാ വാർഡ് 17ലെ നിത്യഹരിത വയോജന കൂട്ടായ്മയുടെ നേതൃത്വത്തിൽ അംഗങ്ങൾക്കായി 65 ഭക്ഷ്യധാന്യക്കിറ്റുകൾ നൽകി. വിതരണം നഗരസഭാ പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ വി.എ. പ്രഭാവതി ഉദ്ഘാടനം ചെയ്തു. വയോജന കൂട്ടായ്മ പ്രസിഡന്റ് അയ്യപ്പൻപിള്ള അദ്ധ്യക്ഷനായി. സെക്രട്ടറി എം. കുട്ടപ്പൻ പങ്കെടുത്തു.