കിഴക്കമ്പലം: പിണർമുണ്ട 'സാന്ത്വനം' വാട്സ് ആപ്പ് കൂട്ടായ്മ രാഷ്ട്രീയ,സംഘടനാ പിൻബലമില്ലാതെ ഇതിനോടകം 3500 പേർക്ക് പച്ചക്കറി കിറ്റും, 300 അധികം പല വ്യഞ്ജന കിറ്റും,220 വീടുകളിലേയ്ക്ക് രണ്ട് കിലോ കപ്പ വീതവും നൽകി. വിവിധ മേഖലകളിൽപെട്ട എട്ടു പേർക്ക് അവശ്യ മരുന്നുകൾ എത്തിച്ചു നൽകി. സംഘത്തിലെ മനോജ് മനയ്ക്കേക്കര തന്റെ സ്വന്തം വാഹനത്തിൽ കിടപ്പു രോഗികളായ 15 പേരെ വിവിധ ആശുപത്രികളിലാക്കി. അപകടത്തിൽ പരിക്കേറ്റ നിലമ്പൂർ സ്വദേശികളായ രണ്ടു പേരെ കാക്കനാട് ആശുപത്രിയിൽ നിന്നും വീട്ടിലെത്തിക്കാനും മുൻകൈയെടുത്തു. ലക്ഷ്മി ആശുപത്രയിലേയ്ക്ക് വിവിധ മേഖലകളിൽ നിന്നും നഴ്സുമാരെയും എത്തിക്കുന്നുമുണ്ട്.കൂടാതെ കുമാരപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകരെ കഴിഞ്ഞ ദിവസം ഇവർ ആദരിച്ചിരുന്നു.