muncipal
നഗരസഭ കമ്മ്യൂണിറ്റി കിച്ചണിലേക്ക് സിയാൽ സി.എസ്.ആർ ഫണ്ടിൽ നിന്നുള്ള 2 ലക്ഷം രൂപയുടെ ചെക്ക് എ സി കെ നായർ എം.എ ഗ്രേസി ക്ക് കൈമാറുന്നു

അങ്കമാലി: നഗരസഭയുടെ സമൂഹ അടുക്കളയുടെ നടത്തിപ്പിലേക്കായി കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് സി.എസ്.ആർ ഫണ്ടിൽ നിന്ന് 2 ലക്ഷം രൂപ നൽകി. സിയാലിൽ വച്ച് നടന്ന ചടങ്ങിൽ ഡയറക്ടർ എ.സി.കെ നായർ ചെയർപേഴ്‌സൺ എം.എ.ഗ്രേസിക്ക് ചെക്ക് കൈമാറി. വൈസ് ചെയർമാൻ എം.എസ്. ഗിരീഷ്‌കുമാർ, സിയാൽ ജനറൽ മാനേജർ പോൾ കോച്ചേരി, കൗൺസിലർ ടി.വൈ ഏല്യാസ്, നഗരസഭാ സെക്രട്ടറി ബീന എസ് കുമാർ എന്നിവർ സന്നിഹിതരായിരുന്നു
മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം സംസ്ഥാനത്ത് സമൂഹ അടുക്കള ആരംഭിച്ച ആദ്യ നഗരസഭകളിൽ ഒന്നാണ് അങ്കമാലിയിലേത്. മാർച്ച് 25 മുൽ ആരംഭിച്ച ഇവിടെനിന്ന് ഉച്ചയ്ക്കും വൈകുന്നേരവുമായി ദിവസേന 1200 ൽപ്പരം ഭക്ഷണപ്പൊതികൾ വിതരണം ചെയ്തുവരുന്നു.