sreemoolam
പൈങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണിലേയ്ക്ക് മൂവാറ്റുപുഴ ശ്രീമൂലം യൂണിയന്‍ ക്ലബ്ബ് നല്‍കുന്ന ഭക്ഷ്യവസ്തുക്കള്‍ ക്ലബ്ബ് സെക്രട്ടറി ദീപു ജയറാമില്‍ നിന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡായി തോമസ് ഏറ്റുവാങ്ങുന്നു

മൂവാറ്റുപുഴ: പൈങ്ങോട്ടൂർ, ആയവന, പോത്താനിക്കാട് പഞ്ചായത്തുകളിലെ കമ്മ്യൂണിറ്റി കിച്ചണുകളിലേയ്ക്ക് മൂവാറ്റുപുഴ ശ്രീമൂലം യൂണിയൻ ക്ലബ് ഭക്ഷ്യ വസ്തുക്കൾ എത്തിച്ചു നൽകി .കമ്മ്യൂണിറ്റി കിച്ചണുകളിൽ ഭക്ഷ്യ വസ്തുക്കൾ ലഭ്യമക്കാനായി എൽദോ എബ്രഹാം എം.എൽ.എയുടെ നിർദ്ദേശമനുസരിച്ചാണ് പ്രവർത്തനം.ക്ലബ്ബിന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി നിയോജക മണ്ഡലത്തിലെ മൂന്ന് പഞ്ചായത്തുകളിലെ കമ്മ്യൂണിറ്റി കിച്ചണുകളിൽ ഭക്ഷൃ വസ്തുക്കൾ എത്തിച്ചത്. പൈങ്ങോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡായി തോമസ്, പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി അബ്രഹാം, ആയവന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റെബി ജോസ് എന്നിവർ ഭക്ഷ്യവസ്തുക്കൾ എൽദോ എബ്രഹാം എം.എൽ.എ യുടെ സാന്നിധ്യത്തിൽ ക്ലബ്ബ് സെക്രട്ടറി ദീപു ജയറാമിൽ നിന്നും ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്തംഗം കെ.ടി. അബ്രഹാം, ബ്ലോക്ക് പഞ്ചായത്തംഗം വിൻസൻ ഇല്ലിക്കൽ, ഷാജി മുഹമ്മദ്, ഗ്രാമ പഞ്ചായത്തംഗങ്ങൾ, ക്ലബ്ബ് അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.