പള്ളുരുത്തി: എസ്.എൻ.ഡി.പി കോണം പടിഞ്ഞാറ് ശാഖ അംഗങ്ങൾക്കായി ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു.മുൻ ശാഖാ പ്രസിഡൻ്റ് പി.ഡി.രാജഗോപാൽ അംഗം പ്രസന്ന ശിവ പ്രസാദിന് നൽകി ഉദ്ഘാടനം ചെയ്തു. സി.കെ. ടെൽഫി, എം.ഡി. ഷൈൻ കുമാർ, സി.പി.സതീശൻ, ഒ.ആർ.ഷൈജു, പ്രജിത്ത് മോഹൻ, കെ.ആർ.രാജേഷ്, എ.എസ്.അജിത്ത് തുടങ്ങിയവർ സംബന്ധിച്ചു. 300 കുടുംബങ്ങൾക്ക് കിറ്റുകൾ വിതരണം ചെയ്തു.