കൊച്ചി: തൊഴിലാളി വിരുദ്ധ നയങ്ങൾ ഉപേക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി ദേശവ്യാപകമായി സി.ഐ.ടി.യു ഇന്നലെ പ്രതിഷേധ ദിനം ആചരിച്ചു.
ലോക്ക്ഡൗണിനെ തുടർന്ന് ജോലിയും വേതനവും നഷ്ടപ്പെട്ട അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് 7500 രൂപ വീതം സഹായം നൽകുക, എല്ലാ കുടുംബങ്ങൾക്കും രണ്ടു മാസത്തെ സൗജന്യ റേഷൻ നൽകുക, പിരിച്ചുവിടൽ നടപടികൾ തടയുക എന്നീ ആവശ്യങ്ങളാണ് ഉന്നയിച്ചത്. ജില്ലയിലെ തൊഴിലാളികൾ കുടുംബാംഗങ്ങളോടൊപ്പം അവരുടെ വീടിന് മുന്നിൽ പ്ലക്കാർഡുകൾ പിടിച്ച് പ്രതിഷേധ സമരത്തിൽ പങ്കാളികളായി. അമ്പലമേട്ബി.പി.സി.എല്ലിനും കളമശേരി അപ്പോളോ ടയേഴ്‌സിനും മുന്നിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ബാനറുകളും പ്ലക്കാർഡുകളുമായി തൊഴിലാളികൾ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു.